Advertisements
|
നേഴ്സിംഗിന്റെ പേരില്‍ മനുഷ്യക്കടത്ത് ; ബെല്‍ജിയത്ത് മലയാളിക്ക് പിഴയും തടവു ശിക്ഷയും
ജോസ് കുമ്പിളുവേലില്‍
ബ്രസല്‍സ്: ബെല്‍ജിയത്തേയ്ക്ക് നഴ്സിംഗിന്റെ മറവില്‍ ആളുകളെ കള്ളക്കടത്ത് നടത്തിയതിന് ബ്രൂഗസിലെ മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച അമ്പതുകാരനായ മലയാളിയെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 10 പേരെ കടത്തിയതിന് പ്രതിയ്ക്ക് ഒരു വര്‍ഷം തടവും 80,000 യൂറോ പിഴയും വിധിച്ചു. കൂടാതെ 1,11,000 യൂറോ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും അഞ്ച് വര്‍ഷത്തേക്ക് ഇയാളുടെ പൗരാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു.
ബെല്‍ജിയത്തിലെ നഴ്സിംഗ് ഹോമുകളില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ നിന്ന് നഴ്സുമാരെയും കെയര്‍ അസിസ്ററന്റുമാരെയും ഇയാള്‍(ബാബു എ) റിക്രൂട്ട് ചെയ്തത് മനുഷ്യക്കടത്ത് എന്നാണ് കേസ്.
18 മാസത്തെ തടവ് ആവശ്യപ്പെട്ട ബെല്‍ജിയത്തെ ലേബര്‍ ഓഡിറ്റര്‍ ഓഫീസ് പറയുന്നതനുസരിച്ച്, 2014 മുതല്‍ ഇയാള്‍ ആളുകളെ ബെല്‍ജിയത്തിലേയ്ക്ക് കടത്തി അവരുടെ ദുര്‍ബലത മുതലാക്കി ദുരുപയോഗം ചെയ്തു എന്നാണ്. ആദ്യം പാരീസിലെ തന്റെ ഏജന്‍സി വഴി കൊണ്ടുവരികയും തുടര്‍ന്ന് അവരെ ബെല്‍ജിയത്തിലെ നഴ്സിംഗ് ഹോമുകളില്‍ ജോലിയ്ക്കെന്ന വ്യാജേന പാര്‍പ്പിച്ചു. ബെല്‍ജിയത്ത് എത്തിയാല്‍ ആറുമാസം മുതല്‍ ഒരു വര്‍ഷംവരെ ബെല്‍ജിയംകാരുടെ നഴ്സിംഗ് പരിശീലന കോഴ്സുകള്‍ അറ്റന്റ് ചെയ്യണമെന്നും ഇയാള്‍ നിര്‍ദ്ദേശിച്ചിരുന്നു. മൂന്നു ലക്ഷം മുതല്‍ മുകളിലോട്ട് വാങ്ങുന്ന തുകയുടെ കാര്യത്തില്‍ പലരില്‍ നിന്നും വന്‍ തുകകളാണ് ഇയാള്‍ കൈപ്പറ്റിയിരുന്നത്. ബെല്‍ജിയത്തെത്തിയാല്‍ ഇയാള്‍ പറയുന്നത് മാത്രം കേട്ട് ഇയാളുടെ വരുതിയ്ക്ക് നില്‍ക്കണമെന്നായിരുന്നു കര്‍ക്കശ നിര്‍ദ്ദേശം നല്‍കിയിരുന്നത്. അതുമാത്രമല്ല ഇത്തരത്തില്‍ വരുന്നവര്‍ക്ക് ബെല്‍ജിയത്തെ ഭാഷയും (ഫ്രഞ്ചും, ഹോളണ്ടിഷ്) അറിവില്ലാത്തതുകൊണ്ട് എല്ലാവരും പഞ്ചപുച്ചമടിക്കിയാണ് കഴിഞ്ഞിരുന്നത്. വന്നവരില്‍ ഒട്ടുമിക്കവരും നാട്ടില്‍ നിന്ന് നഴ്സിംഗ് പാസായിരുന്നതുകൊണ്ട് ഓള്‍ഡേജ് ഹോമിലും, ആശുപത്രികളിലുമായി ജോലി തരപ്പെടുത്തി കൊടുത്തിരുന്നു. എന്നാല്‍ ഇവരുടെയൊക്കെ ആശ്രിതരെ കൊണ്ടുവരുന്ന കാര്യത്തിലാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. വന്നവരില്‍ പലരെയും പറഞ്ഞു കബളിപ്പിച്ചു. ഒടുവില്‍ ഇവര്‍ നിക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ലേബര്‍ കോടതിരെ രഹസ്യമായി കാര്യങ്ങള്‍ ധരിപ്പിച്ച് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പാരീസില്‍ കൊണ്ടുവരുന്ന ഉദ്യോഗാര്‍ത്ഥികളെ ആദ്യം ഫ്രഞ്ച് പറയുന്ന റീജിയണില്‍ കൊണ്ടുവന്ന് കുറഞ്ഞ ശമ്പളത്തില്‍ ജോലി തരപ്പെടുത്തി കൊടുത്തവരില്‍ ഒട്ടേറെപ്പേര്‍ ഇപ്പോഴും അവിടെതന്നെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഈ റീജിയണില്‍ ചെറുതായി പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ ബെല്‍ജിയത്തിലെ ഹോളണ്ട് ഭാഷ സംസാരിയ്ക്കുന്ന റീജനിലേയ്ക്ക് കളം മാറ്റിയതില്‍ പലതും പരാജയപ്പെടുകയും എത്തിയവര്‍ കബളിപ്പിയ്ക്കലിനെതിരെ പ്രതികരിച്ചു തുടങ്ങുകയും ചെയ്തതോടെ രഹസ്യമായി കേസ് കോടതിയില്‍ എത്തുകയായിരുന്നു. റിക്രൂട്ട്മെന്റ് എന്ന വ്യാജേന ഏതാണ്ട് രണ്ടായിരത്തിലധികം ആളുകളെ ഇയാള്‍ ബെല്‍ജിയത്തിലേയ്ക്ക് കടത്തിയിട്ടുണ്ട്.
ബെല്‍ജിയത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഓരോ നഴ്സിനും കെയര്‍ അസിസ്ററന്റിനും, യഥാക്രമം 2,500 യൂറോയും 1,500 യൂറോയും ആണ് തൊഴിലുടമകളില്‍ നിന്ന് ഇയാള്‍ക്ക് ലഭിച്ചിരുന്നത്.ഈ ആളുകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമില്ലാതിരുന്നിട്ടും ഇയാള്‍ രണ്ടുതവണ പണം ശേഖരിച്ചു എന്നും ലേബര്‍ ഓഡിറ്ററായ സോഫി ഹെന്‍ഡ്രിക്സ് വിശദീകരിച്ചു. ഇയാള്‍ കൊണ്ടുവന്നവരൊക്കെതിന്നെ ഇയാളെ പൂര്‍ണ്ണമായും ആശ്രയിച്ചിരുന്നു."
ഈ വിഷയത്തെക്കുറിച്ചുള്ള പാര്‍ലമെന്ററി ചോദ്യങ്ങളെത്തുടര്‍ന്ന് 2021 ല്‍ അന്വേഷണം ആരംഭിച്ചു. ഈ മനുഷ്യ കടത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകള്‍ ബെല്‍ജിയത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്തിട്ടുണ്ടെങ്കിലും, 13 ഇരകള്‍ മാത്രമാണ് വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരകളുടെ ഹിയറിംഗുകള്‍ പ്രതിയെ സംബന്ധിച്ചിടത്തോളം വിനാശകരമാണെന്ന് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചു.
ഇത്രയും വ്യക്തമായ സ്ഥിതിയില്‍ മിസ് ഹെന്‍ഡ്രിക്സ് വാദിച്ചു. അതിനാല്‍ ലേബര്‍ ഇന്‍സ്പെക്ടറേറ്റ് 18 മാസത്തെ തടവും 104,000 യൂറോ പിഴയും 111,000 യൂറോ കണ്ടുകെട്ടാനും ആവശ്യപ്പെട്ടു.
എന്നാല്‍ ചൂഷണത്തിന്റെ ചോദ്യമില്ലെന്ന് പ്രതിയുടെ അഭിഭാഷകര്‍ വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരം ബെല്‍ജിയത്തില്‍ വന്ന" ഈ തൊഴിലാളികള്‍ക്ക് "നല്ല ജോലി" കണ്ടെത്താന്‍ പ്രതിയും അവന്റെ കമ്പനിയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചതായി വാദിച്ചു.
മനുഷ്യക്കടത്തിലൂടെ അതായത് സാമ്പത്തിക നേട്ടത്തിനായി വ്യക്തികളെ ചൂഷണം ചെയ്യുകയും പ്രതി ബെല്‍ജിയത്തില്‍ അവരുടെ പ്രവേശനവും താമസവും സംഘടിപ്പിച്ചു, തുടര്‍ന്ന് അവരുടെ ദുര്‍ബലാവസ്ഥയും മുതലെടുത്തു.
10 പേരെ കടത്തിയതിന് പ്രതിയ്ക്ക് ഒരു വര്‍ഷം തടവും 80,000 യൂറോ പിഴയും വിധിച്ചു. കൂടാതെ 111,000 യൂറോ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും അഞ്ച് വര്‍ഷത്തേക്ക് ഇയാളുടെ പൗരാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു.
ബെല്‍ജിയത്ത് ഏകദേശം 21000 ഇന്‍ഡ്യാക്കാരുണുള്ളത്. ഇഃില്‍ 12,000 പേര്‍ എന്‍ആര്‍ ഐസും, 8,000 പേര്‍ ഒസിഐ കാര്‍ഡുകാരുമാണ്. മലയാളികളുടെ എണ്ണം ഏതാണ്ട് നാലായിരത്തോളം വരും. അതില്‍ ഈ കേസിലെ പ്രതിയാണ് കൂടുതലാളുകളെ ബെല്‍ജിയത്തിലേയ്ക്ക് കൊണ്ടുവന്നത്.
സമാന കേസുകള്‍ ഇപ്പോള്‍ ജര്‍മനിയിലും ഉണ്ടാവുന്നുണ്ട്. വരും ദിനങ്ങളില്‍ ജര്‍മനിയില്‍ നിന്നും വ്യാജ റിക്രൂട്ട്മെന്റുകളായ മലയാളികളില്‍ ആരൊക്കെ പിടിക്കപ്പെടും എന്നു കാത്തിരുന്നു കാണാം. ഫോട്ടോ:കടപ്പാട് |
|
- dated 26 Nov 2024
|
|
Comments:
Keywords: Europe - Otta Nottathil - malayalee_sentenced_one_year_in_prison_for_human_trafficking Europe - Otta Nottathil - malayalee_sentenced_one_year_in_prison_for_human_trafficking,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|